Latest NewsNewsIndia

സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഡൽഹി: നിലവിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനം. സിലബസിലെ പാഠപുസ്തകങ്ങള്‍ വിലയിരുത്താനും, നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും എന്‍സിആര്‍ടിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാത്രമല്ല നോട്ട് അസാധുവാക്കലും, ജിഎസ്ടി ബില്ലും സിലബസില്‍ ഉള്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്നു മുതല്‍ പന്ത്രണ്ട് ക്ലാസ് വരെയുള്ള സിലബസ് പരിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പാഠുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭാഗങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും, കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളും വികസനങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ പരിഷ്‌കരണമാണ് ഉദ്ദേശിക്കുന്നതെന്നും എന്‍സിആര്‍ടി വ്യക്തമാക്കി. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ മുതലായവയാണ് എന്‍സിആര്‍ടി സിലബസ് പിന്തുടരുന്നത്. 2005ലാണ് അവസാനമായി സിലബസ് പരിഷ്‌കരണം നടത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button