റായ്പുര്‍: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മരണസംഖ്യഉയരുന്നു. 24 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. സുക്മ ജില്ലയിലെ ചിന്താഗുഫയ്ക്കു സമീപം കലാ പാന്തറിലാണ് ആക്രമണം നടന്നത്.
സിആര്‍പിഎഫ് നടത്തിയ തിരിച്ചടിയില്‍ നിരവധി മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് റോഡുനിര്മാണത്തില് ഏര്‍പ്പെട്ടിരുന്ന 74 ബറ്റാലിയനിലെ ജവാന്മാരാണു കൊല്ലപ്പെട്ടത്. പരുക്കേറ്റ ജവാന്മാരെ വ്യോമമാര്‍ഗം വഴി റായ്പുരിലേക്കു കൊണ്ടുപോയി. സംഭവത്തില്‍ ഒരു കമാര്‍ഡര്‍ ഉള്‍പ്പെടെ ഏഴുപേരെ കാണാതായതായി സിആര്‍പിഎഫ് അറിയിച്ചു.
മാവോയിസ്റ്റു ബാധിത ജില്ലയായ സുക്മയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ മാവോയിസ്റ്റ് ആക്രമണമാണിത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് യോഗം വിളിച്ചിട്ടുണ്ട്.
Post Your Comments