ദുബായ്: ബാങ്കില്‍ നിന്ന് പണമെടുത്ത് മടങ്ങിയയാളെ കൊള്ളയടിച്ച ആഫ്രിക്കന്‍ വംശജരായ അഞ്ചംഗ സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി യുഎഇ പോലീസ് വീണ്ടും മിടുക്ക് കാട്ടി. കൊള്ളസംഘത്തെ പിടികൂടിയതോടെ സമാനമായ രീതിയില്‍ നടന്ന മറ്റ് മോഷണങ്ങള്‍ക്കും തുമ്പായി. നേരത്തെ നടത്തിയ കുറ്റകൃത്യങ്ങളും സംഘം പോലീസിനോട് സമ്മതിച്ചു.
ഏഷ്യക്കാരനെയാണ് ആഫ്രിക്കന്‍ സംഘം കൊള്ളയടിച്ചത്. 20,000 ദിര്‍ഹം ബാങ്കില്‍ നിന്ന് പിന്‍വലിച്ചത് കാറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഓഫീസിനുമുന്നില്‍ കാര്‍ നിര്‍ത്തി ഓഫീസില്‍ ചെന്ന് തിരിച്ചെത്തിയപ്പോഴേക്ക് കാറിന്റെ ഡോറിന്റെ ചില്ല് തകര്‍ത്ത് പണം കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു.
പരാതി കിട്ടിയയുടന്‍ അന്വേഷണത്തിനായി സിഐഡി സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്ന് പോലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുള്ള സെയ്ഫ് അല്‍ മട്രൂഷി അറിയിച്ചു.
മറ്റൊരു എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറിന്റെ വ്യാജനമ്പര്‍ പ്ലെയ്റ്റ് ഒട്ടിച്ചാണ് കൊള്ളസംഘം കൊള്ളയ്‌ക്കെത്തിയതെന്ന് പോലീസ് സംഘം കണ്ടെത്തി. പോലീസ് പിടികൂടുമെന്ന ഘട്ടത്തില്‍ കൊള്ളസംഘം തിരിച്ചു ആക്രമിച്ച് രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും ഒടുവില്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയോ വിവരം കിട്ടുകയോ ചെയ്താല്‍ ഉടന്‍തന്നെ പോലീസിനെ അറിയിക്കണമെന്നും അങ്ങനെ ചെയ്യുന്നത് മൂലം കുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ കൂടുതല്‍ സമയംകിട്ടുന്നതിന് മുന്‍പേ അവരെ കുടുക്കാനാകുമെന്നും കേണല്‍ അല്‍ മട്രൂഷി പറഞ്ഞു.
Post Your Comments