
മലപ്പുറം : വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 11.15 ന് കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനം റണ്‍വേയിലൂടെ നീങ്ങവെയാണ് അപകടമുണ്ടായത്.
125 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ എഞ്ചിന്‍ തകരാറ് ശ്രദ്ധയില്‍പെട്ട പൈലറ്റ് വിമാനം ടെര്‍മിനിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണ്. അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം കരിപ്പൂരില്‍ വ്യോമ ഗതാഗതം തടസപ്പെട്ടു. യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.
Post Your Comments