റാഞ്ചി: പത്ത് ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. വെബ്സൈറ്റ് വഴി ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ആധാര്‍ ഉടമകളുടെ സ്വകാര്യ വിവരങ്ങളാണ്. വെബ്സൈറ്റിന്റെ പ്രോഗ്രാമിംഗ് തകരാറാണ് വിവരങ്ങള്‍ ചോരാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വാദം. വിവരങ്ങള്‍ ചോര്‍ന്നത് ജാര്‍ഖണ്ഡ് ഡയറക്ടറേറ്റ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റിയുടെ വെബ്സൈറ്റില്‍ നിന്നുമാണ്.
ആധാര്‍ ഉടമകളുടെ പേര്, മേല്‍വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ന്നത്. ജാര്‍ഖണ്ഡിലെ 16 ലക്ഷം പെന്‍ഷനേഴ്സില്‍ 14 ലക്ഷം പേരും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇവരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഇപ്പോള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
Post Your Comments