ബഹ്റൈൻ: ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മലയാളി പാസ്പോർട്ട് നഷ്ടപ്പെട്ടത് മൂലം മലയാളി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. മലപ്പുറം വെളിയങ്കോട് സ്വദേശി യൂസഫ് ആണ് മൂന്ന് ദിവസമായി ദുബായ് എമിഗ്രെഷൻ അധികൃതരുടെ പിടിയിൽ കഴിയുന്നത്. ഏപ്രിൽ 18 ചൊവാഴ്ച വൈകീട്ട് 6.30 നുള്ള ഫ്ളൈ ദുബായ് വിമാനത്തിലാണ് യൂസഫ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ദുബായ് വിമാനത്താവളത്തിൽ നിന്ന് അടുത്ത വിമാനത്തിൽ മാറിക്കയറുന്നതിനായി എമിഗ്രെഷൻ പരിശോധനാ കൗണ്ടറിൽ എത്തിയപ്പോഴാണ് തന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതായി യൂസഫ് അറിയുന്നത്.
ഫ്ളൈ ഡിപിഐ അധികൃതരും ദുബായ് വിമാനത്താവളാധികൃതരും വിമാനത്താവളത്തിൽ എല്ലായിടത്തും തെരച്ചിൽ നടത്തിയെങ്കിലും പാസ്സ്പോർട്ട് കണ്ടെത്താനായില്ല.തുടർന്ന് യാത്രയ്ക്കുള്ള അനുമതി നിഷേധിക്കപ്പെട്ടതായി ദുബായ് വിമാനത്താവളത്തിൽ നിന്ന് യൂസഫിന്റെ വീട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. ഉടനെ തന്നെ യൂസഫിന് ഔട്ട് പാസ് ശരിയാക്കി യു എ യിലേക്ക് കൊടുത്തയക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.
Post Your Comments