25 വര്‍ഷമായി ഇലകള്‍ മാത്രം ആഹാരമായി കഴിയ്ക്കുന്ന ഈ അത്ഭുതമനുഷ്യനെ കുറിച്ച് അറിയാം. പാകിസ്ഥാന്-പഞ്ചാബ് പ്രവിശ്യയില്‍ ഗുജ്രന്‍വാല ജില്ലയില്‍ താമസിയ്ക്കുന്ന 50 വയസുകാരന് മഹമൂദ് ബട്ടാണ് ഈ അത്ഭുത മനുഷ്യന്. കാല്‍നൂറ്റാണ്ടായി പച്ചില മാത്രം ഭക്ഷിച്ച് ജീവിയ്ക്കുന്നത്. ഈ 25 വര്‍ഷമായി തനിക്ക് യാതൊരു വിധത്തിലും അസുഖങ്ങള്‍ വന്നിട്ടില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മഹമൂദിന് 25 വയസുള്ളപ്പോഴാണ് ഇലകള്‍ മാത്രം ഭക്ഷണമാക്കി കഴിച്ചു തുടങ്ങിയത്. വീട്ടിലെ ദാരിദ്ര്യവും, ഭക്ഷണം കിട്ടുന്നതിനുള്ള ബുദ്ധിമുട്ടുമാണ് തന്നെ ഈയൊരു ദൗത്യത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. വഴിയില്‍ ഭിക്ഷയാചിയ്ക്കുന്നതിലും നല്ലത് ഇലകള്‍ കഴിയ്ക്കുന്നതാണ് ഉത്തമമെന്ന് തോന്നിയതാണ് ഇലകള്‍ ഭക്ഷണമാക്കിയത്. എന്നാല്‍ ഇതുവരെ ഡോക്ടര്‍മാരെ കാണാന്‍ ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല.
ഇലകള്‍ മാത്രം ഭക്ഷിക്കുന്നതിനാല്‍ മറ്റു ഭക്ഷണം കഴിയ്ക്കാന്‍ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments