ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് കടപ്പുറം അഞ്ചങ്ങാടി സ്വദേശി പുളിക്കല്‍ വഹാബിനെ തട്ടിക്കൊണ്ടുപോയി പത്തുലക്ഷം കവര്‍ന്നകേസില്‍ യുവതിയടക്കം അഞ്ചുപേർ പിടിയിൽ. നെടുമങ്ങാട് പറക്കോണം അരശുപറമ്പ് ആസിയ മന്‍സില്‍ നിഷാദ് , തിരുവനന്തപുരം കല്ലയം മഞ്ഞാംകോട് കോളനി സുമേഷ് ഭവനില്‍ കല്‍പ്പന , മാള മഠത്തുംപടി കൊളംവീട്ടില്‍ ജിബിന്‍രാജ് , തിരുവനന്തപുരം വള്ളകടവ് ഈഞ്ചക്കല്‍ കീഴെ കോളനിയില്‍ ഷഫീഖ് , തിരുവനന്തപുരം ആറ്റിന്‍കര മരപാലം പുതുവല്‍ പുരയിടത്തില്‍ സുമേഷ് എന്നിവരാണ് പിടിയിലായത്.
കുഴല്‍പ്പണവിതരണക്കാരനായ വഹാബിനെ പണം ആവശ്യപ്പെട്ട് ഈ സംഘം ഫോണിൽ വിളിച്ചു. ഇതനുസരിച്ചാണ് സംഘത്തിലുള്ള യുവതിയെ തേടി വഹാബ് പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്തെത്തി . യുവതിയും ഒരു യുവാവും ബൈക്കില്‍ സ്‌ഥലത്തുണ്ടായിരുന്നു. ഈ തുക കൊടുക്കുന്നതിനിടെ കാറില്‍വന്ന നാലുപേര്‍ ഷാഡോ പോലീസാണന്നും പറഞ്ഞ് വളയുകയും തുടര്‍ന്നു മൂര്‍ച്ചയുള്ള കത്തി ഇയാളുടെ കഴുത്തില്‍ അമർത്തി കൈക്കലുണ്ടായിരുന്ന പണമെല്ലാം തട്ടിയെടുക്കുകയായിരുന്നു.
Post Your Comments