പാപ്പാത്തിച്ചോലയില്‍ അനധികൃതമായി കുരിശ് സ്ഥാപിച്ച വിഷയത്തിൽ ആരോപണവിധേയനായ ടോം സക്കറിയയെ ന്യായീകരിച്ച് മന്ത്രി എംഎം മണി. ടോം സക്കറിയ അനധികൃതമായി ഭൂമി കൈയ്യേറിയിട്ടില്ലെന്ന് എം എം മണി പറഞ്ഞു . അതേസമയം താന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകരോട് സമരം നിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്നും മണി വ്യക്തമാക്കി. തന്നോട് ചോദിച്ചിട്ടില്ല സമരം അവര്‍ ആരംഭിച്ചത്. ഖേദം പ്രകടിപ്പിച്ചത് തെറ്റിദ്ധാരണ ഉണ്ടായതിനാലെന്നും മണിയുടെ വെളിപ്പെടുത്തി.
അതേസമയം തങ്ങള്‍ ബോണസിന് വേണ്ടിയാണ് സമരം ചെയ്തതെന്നും തങ്ങളെ വേശ്യകളായി ചിത്രീകരിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും പൊമ്പളൈ ഒരുമൈ സമരനേതാവ് ഗോമതി വ്യക്തമാക്കി. ഗോമതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ മൂന്നാര്‍ ടൗണിലൂടെ പ്രകടനവും നടത്തിയിരുന്നു.
Post Your Comments