ലക്‌നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നിർദേശം. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൃത്യസമയത്ത് ജോലിക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് തലം വരെയുള്ള ഓഫീസുകളിൽ ബയോമെട്രിക് സംവിധാനം നടപ്പിലാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിർദേശം വെച്ചിരിക്കുന്നത്.
ഗ്രാമത്തിലെ പ്രധാനപ്പെട്ട ആളുകളെ ബന്ധപ്പെടാനുള്ള നമ്പറുകളും വികസന പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിവരിക്കുന്ന ഒരു ബോര്‍ഡ് എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. 5.37 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ പ്രയോജനം പരമാവധി നേരത്തെ ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments