തിരുവനന്തപുരം• തിരുവനന്തപുരം വിതുരയില്‍ സ്വന്തം അമ്മയെ പീഡിപ്പിച്ച 25 കാരനായ മകന്‍ ലൈംഗിക വൈകൃതത്തിന് അടിമ. വിതുര സ്വദേശിയായ പ്രശാന്ത് ആണ് കഴിഞ്ഞദിവസം 45 കാരിയായ സ്വന്തം മാതാവിനെ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാള്‍ കടുത്ത ലൈംഗിക വൈകൃതത്തിനും അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹിതനും മൂന്ന് വയസുള്ള ഒരു കുട്ടിയുടെ പിതാവുമായ ഇയാള്‍ ഭാര്യയെ വീട്ടുകാരുടെ മുന്നില്‍ വച്ച് ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുന്നത് പതിവായിരുന്നു. കുട്ടിയുടേയും മുന്നില്‍ വച്ചും ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ അമ്മയുടേയും മുത്തശ്ശിയുടെയും മുന്നില്‍ വച്ചും ഭാര്യയെ പരസ്യ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നുവത്രേ. ഒടുവില്‍ ഇയാളുടെ ലൈംഗിക ചൂഷണം സഹിക്കാന്‍ പറ്റാതെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി.
ഭാര്യ പോയതോടെ സ്വന്തം അമ്മയോടായി ഇയാളുടെ ലൈംഗിക വൈകൃതങ്ങള്‍. അമ്മ കുളിക്കുമ്പോള്‍ ഒളിഞ്ഞുനോക്കുന്നത് ഇയാളുടെ പതിവായിരുന്നു. മാർച്ച് 24 നാണ് ഇയാൾ അമ്മയെ ആദ്യമായി പീഡനത്തിന് ഇരായാക്കിയത്. ഈ സമയം മുത്തശി വീട്ടില്‍ ഇല്ലായിരുന്നു. താന്‍ അമ്മയാണെന്ന് പറഞ്ഞ് സ്ത്രീ കേണപേക്ഷിച്ചിച്ചെങ്കിലും വഴങ്ങുന്നത് വരെ മര്‍ദ്ദിച്ചു. മാനഹാനി ഭയന്ന് ഇവര്‍ സംഭവം പുറത്തുപറഞ്ഞില്ല.
സംഭവ ശേഷം മകന്റെ മുന്നില്‍ പെടാതെ ഒളിച്ചുനടക്കുകയായിരുന്നു ഇവര്‍. ഇതിനിടെ കഴിഞ്ഞ ദിവസം അമ്മയെ ഇയാള്‍ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഭയന്നു വിറച്ച് പുറത്തേക്കോടിയ അമ്മയെ ഓടിയെത്തിയ മുത്തശിയാണ് സംരക്ഷിച്ചത്. വിവരം നാട്ടുകാരും അറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വിതുര പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
Post Your Comments