മനുഷ്യത്വമില്ലാതെ അപകടത്തില്‍പ്പെട്ടവരുടെ അവസ്ഥ മനസ്സിലാക്കാതെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നവരാണ് മാധ്യമപ്രര്‍ത്തകരെന്ന ആരോപണം പലപ്പോഴായി ഉണ്ടായിട്ടുണ്ട്. എന്നാല്‍, മനുഷ്യത്വമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്ന് മനസിലാക്കണം.
ഇവിടെ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ദര്‍യാസിന്‍ എന്ന ഇന്ത്യക്കാരന്‍ 12 വയസ്സുകാരിയെ രക്ഷിച്ച കഥയാണ് പറയുന്നത്. ഒരു മാധ്യമപ്രവര്‍ത്തകനുണ്ടാകേണ്ട പ്രധാനപ്പെട്ട കടമയാണ് ഇയാള്‍ കാട്ടിതന്നത്. ശ്രീനഗറിലെ നാവക്കടലിലാണ് സംഭവം.
സംഘര്‍ഷ താഴ്‌വരയിലെ ഫോട്ടോയെടുക്കാന്‍ പോയതാണ് ദര്‍യാസിന്‍. അയാളുടെ ക്യാമറാ കണ്ണില്‍ പെട്ടത് ഒരു പെണ്‍കുട്ടിയായിരുന്നു. കല്ല് തുളഞ്ഞു കയറി വേദനയില്‍ പുളഞ്ഞ് കിടക്കുന്ന കുട്ടി. ആ കാഴ്ച കണ്ടയുടന്‍ അയാള്‍ അവളെയും വാരിയെടുത്ത് ഓടി. ഖുശ്ബു എന്നാണ് പെണ്‍കുട്ടിയുടെ പേര്.
അവളെ കണ്ടപ്പോള്‍ തന്റെ മകളുടെ മുഖമാണ് മനസ്സില്‍ തെളിഞ്ഞത്. അവള്‍ തന്റെ മകളാണ്, ക്യാമറ നിലത്തിട്ട് അയാള്‍ ഓടുകയായിരുന്നു. മറ്റൊരു ഫോട്ടോഗ്രാഫര്‍ ഈ ചിത്രം പകര്‍ത്തുകയും ചെയ്തു.
Post Your Comments