മൂന്നാര്‍: കൈയേറ്റം ഒഴിപ്പിച്ച ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയില്‍ കഴിഞ്ഞ ദിവസം അജ്ഞാതര്‍ സ്ഥാപിച്ച മരക്കുരിശ് കാണാതായി.അധികൃതര്‍ നീക്കംചെയ്ത കൂറ്റന്‍ കുരിശിന്റെ സ്ഥാനത്ത് വെള്ളിയാഴ്ച വൈകുന്നേരം പ്രത്യക്ഷപ്പെട്ട മരക്കുരിശ് ഇന്ന് രാവിലെയാണ് അപ്രത്യക്ഷമായത്.കുരിശ് സ്ഥാപിച്ചവര്‍ തന്നെയാണ് അത് നീക്കം ചെയ്തതെന്നാണ് സൂചന.
കുരിശ് സ്ഥാപിച്ചതായി ശാന്തന്‍പാറ പോലീസിന് വെള്ളിയാഴ്ച വൈകീട്ടുതന്നെ പരാതി ലഭിച്ചിരുന്നെങ്കിലും അധികൃതർ ശനീയാഴ്ച രാവിലെ പോകാനിരിക്കുമ്പോഴാണ് കുരിശ് കാണാതായിരുന്നത്.ദേവികുളം താലൂക്ക് ചിന്നക്കനാല്‍ വില്ലേജ് പുറമ്പോക്ക് ഭൂമിയായ 32/1 സര്‍േവ നമ്പറിൽ പെട്ടതാണ് ഈ സ്ഥലം.പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് വ്യക്തമാക്കിയിരുന്നു.ദുര്‍ഘട പാതയായതിനാലും മൂന്നു മണിക്കൂറോളം യാത്ര ചെയ്യേണ്ടതിനാലും അധികൃതര്‍ ഇന്ന് രാവിലെ പോകാനിരിക്കുകയായിരുന്നു.
Post Your Comments