![](/wp-content/uploads/2017/07/rajendran.jpg)
മുന്നാര്‍: സ്ഥാനക്കയറ്റം സംഭവിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ സബ് കളക്ടർ എന്ന നിലയിൽ പരാജയമാണെന്ന് എസ് രാജേന്ദ്രൻ എം എൽ എ.ജനകീയ വിഷയങ്ങളില്‍ ഒന്നും തന്നെ അദ്ദേഹം ഇടപെട്ടിരുന്നില്ലെന്നു രാജേന്ദ്രൻ കുറ്റപ്പെടുത്തി.കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മുന്നിൽ നിന്ന് എതിർത്ത ആളായിരുന്നു എസ് രാജേന്ദ്രൻ എം എൽ എ.
ശ്രീറാമിന് പുതിയ നിയമനം എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറായിട്ടാണ്. നാലുകൊല്ലമായ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഇതിന് നല്‍കിയതും.മന്ത്രി എം.എം.മണിയും എസ്. രാജേന്ദ്രന്‍ എംഎല്‍എയും സിപിഐ പ്രാദേശിക നേതാക്കളും കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണിയും അടക്കമുള്ളവര്‍ ശ്രീറാമിനെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തു വരുകയും മുഖ്യമന്ത്രി യോഗം വിളിക്കുകയും ചെയ്തു.
എന്നാല്‍ റവന്യൂമന്ത്രി ഈ യോഗത്തില്‍ നിന്നു വിട്ടുനിന്നിരുന്നു.കഴിഞ്ഞദിവസം ശ്രീറാമിന്റെ പ്രവര്‍ത്തനത്തിന് അംഗീകാരമെന്ന നിലയില്‍ ലൗ ഡെയ്ല്‍ ഉടമ വി.വി. ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ഭൂമി ഏറ്റെടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ ഉത്തരവ് വന്ന് 24 മണിക്കൂറുകൾക്കുള്ളിലാണ് ശ്രീറാമിന്റെ സ്ഥലംമാറ്റം.
Post Your Comments