KeralaLatest NewsNewsHighlights 2017

കുഞ്ഞാലിക്കുട്ടിക്ക് പകരം ലീഗ് നിയമസഭാ കക്ഷിക്ക് പുതിയ നേതാവ്

മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുസ്‌ലീം ലീഗിന്റെ പുതിയ നിയമസഭാ കക്ഷി നേതാവിനെയും ഉപനേതാവിനെയും തെരഞ്ഞെടുത്തു.

എം.കെ.മുനീറാണ് കുഞ്ഞാലിക്കുട്ടിക്ക് പകരം നിയമസഭാ കക്ഷി നേതാവാകുക. വി.കെ.ഇബ്രാഹിംകുഞ്ഞ് ഉപനേതാവായും തെരഞ്ഞെടുക്കപ്പെട്ടു. ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം പാര്‍ട്ടിയദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ടി.എ അഹമ്മദ് കബീറിനെ നിയമസഭാകക്ഷി സെക്രട്ടറിയായും എം. ഉമ്മറിനെ പാര്‍ട്ടി വിപ്പായും തീരുമാനിച്ചു. കെ.എം ഷാജിയാണ് ട്രഷറര്‍.

മുസ്‌ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയയുടെ മകനാണ് ഡോ. എം.കെ മുനീര്‍. സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991ല്‍ കോഴിക്കോട്ട് നിന്നും 1996, 2001 വര്‍ഷങ്ങളില്‍ മലപ്പുറത്ത് നിന്നും അദ്ദേഹം വിജയിച്ചു. 2011ല്‍ കോഴിക്കോട് സൗത്തില്‍ നിന്ന് വിജയിച്ച മുനീര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പുകളുടെ മന്ത്രിയായി. 2001 മുതല്‍ 2006 വരെ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button