കോഴിക്കോട്: കുരിശ് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. സി.പി.െഎ മുഖപ്പത്രമാണ് പേരെടുത്ത് പറയാതെ ‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും’എന്ന തലക്കെട്ടില്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിലക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ്ചെയ്യുന്നത്.
ഏതൊരു മതപ്രതീകത്തെയാണ് ഭൂമി കയ്യേറ്റ മാഫിയകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് അത് പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് എന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. ഭക്തിയുടെയും മതപ്രതീകത്തിെന്‍റയും വിനോദസഞ്ചാരത്തിെന്‍റയും മറ്റെന്തിെന്‍റയും പേരിലാണെങ്കിലും പൊതു മുതല്‍ കൈയേറാന്‍ ആരെയും അനുവദിക്കരുതെന്ന ശക്തമായ താക്കീതാണ് കേരള ജനത ഗവണ്‍െമന്‍റിന് നല്‍കുന്നതെന്നും പറയുന്നു.
ൈകയേറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സമൂഹം കൂടെ നില്‍ക്കുമെന്നും ഇനിയും ശക്തമായി പ്രതികരിക്കുമെന്നും അറിയിക്കുന്ന സി.പി.െഎ, റവന്യൂവകുപ്പിനെതിരെയുള്ളസര്‍ക്കാര്‍ വിമര്‍ശനത്തെ ചോദ്യം ചെയ്യുകയായണ്. പാപ്പാത്തിച്ചോലയിലെ കുരിശുനീക്കവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ്സര്‍ക്കാര്‍തലത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ ഒറ്റപ്പെട്ടുപോയ സി.പി.െഎക്ക് ഇനി ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്ന താക്കീതും ലഭിച്ചിരുന്നു.
Post Your Comments