കോഴിക്കോട് : മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് ഐ എസില്‍ നിന്ന് പുതിയ സന്ദേശം. തങ്ങള്‍ കൊല്ലപ്പെട്ടു എന്ന സന്ദേശം തെറ്റെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് സന്ദേശമയച്ചത്. അമേരിക്കയുടെ ബോംബ് ആക്രമണം തുടരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.
അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) കേന്ദ്രങ്ങള്‍ക്കുനേരേ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍നിന്ന് ഐ.എസില്‍ ചേര്‍ന്ന ഒന്‍പതുപേര്‍കൂടി കൊല്ലപ്പെട്ടതായി സംശയം എന്നായിരുന്നു മാധ്യമവാര്‍ത്തകള്‍, എന്നാല്‍ വാര്‍ത്തയെ നിഷേധിച്ചാണ് സന്ദേശം എത്തിയത്.
Post Your Comments