തൊടുപുഴ : കേരളത്തില്‍ മുന്നണി ഭരണസംവിധാനമാണെന്നു മുഖ്യമന്ത്രി ഓര്‍ക്കണമെന്നും ‘ഐ ആം ദി സ്റ്റേറ്റ്’ എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്കു മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്.
അതേസമയം, ജില്ലാ സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം അദ്ദേഹത്തിന്റേതു മാത്രമാണെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. ഇന്നലത്തെ യോഗവുമായി ബന്ധപ്പെട്ട ആശങ്കയാണു ജില്ലാ സെക്രട്ടറി രേഖപ്പെടുത്തിയത്. കയ്യേറ്റം ഒഴിപ്പിക്കണമെന്നു തന്നെയാണു സര്‍ക്കാര്‍ നിലപാട്. തീരുമാനവുമായി മുന്നോട്ടു പോകും. കയ്യേറ്റ ഭൂമിയില്‍ കുരിശ് ഒഴിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നും മന്ത്രി കാഞ്ഞങ്ങാട്ടു പറഞ്ഞു.
Post Your Comments