Latest NewsInternational

ഐഎസ് ഭീകരര്‍ക്ക് പിന്തുണയുമായി ചൈനക്കാര്‍

ബെയ്‌റൂട്ട്: ഭീകരവാദികള്‍ക്ക് ഒത്താശ നല്‍കി ചൈനക്കാരും. സിറിയയിലെ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യുന്ന ചൈനക്കാരുടെ എണ്ണത്തില്‍ വര്‍ധനയെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ജിഹാദിസ്റ്റുകള്‍ പല ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ സ്വതന്ത്രരാജ്യം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്ന ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റിന്റെ പ്രവര്‍ത്തകരാണ് സിറിയയിലെ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത്. 2011 മുതലാണ് ചൈനക്കാര്‍ ഇവിടേക്ക് എത്താന്‍ തുടങ്ങിയത്. ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റ്, ഐഎസ്, അല്‍ ഖായിദ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് സിറിയന്‍ ഭരണകൂടത്തിനെതിരെ പോരാടുകയാണ് ഇവര്‍ ചെയ്യുന്നത്.

സിറിയയില്‍ യുദ്ധം ചെയ്യാനായി പോകുന്ന ഇവര്‍ പിന്നീട് നാട്ടില്‍ മടങ്ങിയെത്തി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ചൈനീസ് ജിഹാദിസ്റ്റുകള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന പേടി ചൈനീസ് അധികൃതര്‍ക്കുണ്ട്. സിറിയയിലെ ഇന്റലിജന്‍സ് ഏജന്‍സികളുമായി ചേര്‍ന്ന് ചൈന നിരീക്ഷണം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button