മൊറാദാബാദ് : കളിക്കുന്നതിനിടെ ബ്രേക്ക് ഡൗണായ കാറിനുള്ളില്‍ കുടുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. യുപിയിലെ മൊറാദാബാദിനടുത്തുള്ള അംറോഹയിലായിരുന്നു സംഭവം. നാലുകുട്ടികളാണ് കാറിനുള്ളില്‍ കളിക്കാന്‍ കയറിയത്.
വീടിനടുത്തുവെച്ച് തന്നെയായിരുന്നു അപകടമുണ്ടായത്. കളിക്കുന്നതിനിടെ കാറിന്റെ വാതില്‍ അബദ്ധത്തില്‍ അടയുകയും കുട്ടികള്‍ക്ക് തുറക്കാന്‍ പറ്റാതെ വരികയുമായിരുന്നു. ശ്വാസം കിട്ടാതെയാണ് കുട്ടികള്‍ മരിച്ചത്. പുറത്തെടുത്ത മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്.
Post Your Comments