ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഗവര്‍ണര്‍ എല്ലാ ദിവസവും ഓരോ ബുള്ളറ്റ് വീതം തന്റെ നേര്‍ക്ക് തൊടുക്കുകയാണെന്ന് കെജ്രിവാള് പറയുന്നു. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിനുശേഷമാണ് തനിക്കെതിരെ ഗവര്‍ണര്‍ തിരിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
സ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമൂന്നു മാസം സഹകരണത്തോടെയാണ് മുന്നോട്ട് പോയത്. എന്നാല്‍, പിന്നീടതു മാറുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഒരു ദിവസം ഓരോ ബുള്ളെറ്റന്ന നിലയില്‍ തനിക്കുനേരെ ഗവര്‍ണര്‍ തൊടുക്കുകയാണെന്നും കെജ്രിവാള് ആരോപിക്കുന്നു.
അദ്ദേഹത്തിനെതിരെ ഒരു ആരോപണവും ഇതുവരെ ഉന്നയിച്ചിട്ടില്ല. താന്‍ ചെയ്ത തെറ്റ് എന്താണെന്നറിയില്ലെന്നും കെജ്രിവാള് പറയുന്നു.
Post Your Comments