തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി കണ്ണൂരിലേക്കുള്ള ജനശതാബ്ദി (നമ്പര്‍ 12081/12082) യുടെ സമയക്രമത്തില്‍ മാറ്റം. 29 മുതലാണ് സമയക്രമത്തില്‍ മാറ്റം ഉള്ളത്. ഉച്ചയ്ക്ക് 2.40 ആണ് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന പുതിയ സമയം. നേരത്തെ 2.30 ആയിരുന്നു. രാത്രി 23.50 ന് പകരം 23.55 നായിരിക്കും കണ്ണൂരിലെത്തുക.
കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ടാകും. രാവിലെ 4.50 ന് പകരം 4.55നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 1.50ന് പകരം 1.55 നായിരിക്കും എത്തുക. ആലപ്പുഴ വഴിയുള്ള ജനശതാബ്ദിയുടെ സമയക്രമത്തില്‍ മാറ്റമില്ല. തിരുവല്ലയില്‍ പുതിയ സ്റ്റോപ്പ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമയക്രമം മാറ്റുന്നത്. തിരുവനന്തപുരത്തേക്കുള്ള സര്‍വ്വീസ് രാവിലെ 11.09 നും കണ്ണൂരിലേക്കുള്ളത് വൈകിട്ട് 4.29 നും തിരുവല്ലയില്‍ നിറുത്തും. ആറുമാസത്തേക്കാണീ സമയമാറ്റം. അതിന് ശേഷം ഇത് വിലയിരുത്തിയ ശേഷം തീരുമാനിക്കും.
Post Your Comments