ന്യൂഡല്‍ഹി : പെട്രോള്‍ പമ്പിലെ നീണ്ട ക്യൂവില്‍ നിന്നും രക്ഷപ്പെടാന്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നാല്‍ പെട്രോളും ഡീസലും ഇനി വീട്ടിലെത്തും. ഇതിനായുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടതായി പെട്രോളിയം മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ലോകത്തിലെ എണ്ണ ഉപഭോകത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയില്‍ മേയ് ഒന്നു മുതല്‍ ദിവസേനയുള്ള വില പുനക്രമീകരണം ഏര്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പെട്രോള്‍ പമ്പുകളില്‍ ഏതാണ്ട് 35 കോടിയോളം പേര്‍ ദിവസവും ഇന്ധനം നിറക്കാനെത്താറുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും 2500 കോടിയിലേറെ രൂപയുടെ പണമിടപാടുകളാണ് പെട്രോള്‍ പമ്പുകള്‍ വഴി നടക്കുന്നതെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments