പാരീസ്: പാരീസില്‍ വെടിവെയ്പ്. ഫ്രാന്‍സിലെ മധ്യപാരീസില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു. ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ആക്രമണമുണ്ടായത് പാരീസിലെ ചാമ്പ്‌സ് ഏലീസിലെ വ്യാപാരമേഖലയിലാണ്. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പോലീസ് ബസിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പോലീസുകാരനാണ് മരിച്ചത്. രണ്ടുപേര്‍ക്ക് വെടിവെയ്പ്പില്‍ ഗുരുതര പരുക്കുമേറ്റു. ആക്രമണം നടത്തിയശേഷം അക്രമി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രത്യാക്രമണം നടത്തിയ സുരക്ഷാഭടന്മാര്‍ അക്രമിയെ വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments