നെയ്യാറ്റിന്‍കര•മൂന്ന് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടം മാലകുളങ്ങര ചീനിവിള വീട്ടിൽ ലാലുവിനെയാണ് (38) നെയ്യാറ്റിൻകര സി.ഐ കെ.എസ്. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഭാര്യ പ്രസവത്തിനായി പോയ സമയത്തായിരുന്നു പീഡനം. കഴിഞ്ഞ 31 നാണ് ലാലുവിന്റെ ഭാര്യയെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയം മൂത്തകുട്ടിയായ മൂന്ന് വയസുകാരി അച്ഛനോടോപ്പമായിരുന്നു. ഈ അവസരത്തിലാണ് ഇയാള്‍ കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
പ്രസവ ശേഷം 14 ന് കുട്ടിയുടെ അമ്മ ആശുപത്രിയില്‍ നിന്നും സ്വവസതിയിലേക്ക് പോയി. തുടര്‍ന്ന് ലാലു കുട്ടിയെ ഭാര്യയുടെ വീട്ടില്‍ കൊണ്ടാക്കി. കുട്ടിയുടെ പെരുമാറ്റത്തിലും ചേഷ്ടകളിലും സംശയം തോന്നിയ മുത്തശ്ശി നടത്തിയ ശാരീരിക പരിശോധനയിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. മുത്തശ്ശി മാരായമുട്ടം പൊലീസിൽ പരാതി നൽകി. പൊലീസ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും അവർ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ പരിശോധന നടത്തുകയും ചെയ്തു.
മുത്തശ്ശിയുടെ പരാതിയുടെ അടിസ്ഥാനത്തിലും ചൈല്‍ഡ് ലൈന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments