വിജയവാഡ•മണല്‍ മാഫിയയ്ക്കെതിരെ സമരം ചെയ്ത് വന്ന കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 20 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. തിരുപ്പതിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ യെര്‍പ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments