
ലക്നൗ : യു.പി ജയിലുകളില്‍ പ്രത്യേക പരിഗണനയോ പ്രത്യേകം ആഹാരമോ ലഭിക്കാന്‍ പോവുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വര്‍ഷങ്ങളായി ഉത്തര്‍പ്രദേശ് ക്രിമിനല്‍ ജസ്റ്റിസ് വ്യവസ്ഥയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. രാഷ്ട്രീയ ബന്ധമുള്ളവര്‍ക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നു എന്നായിരുന്നു ആക്ഷേപം
രാഷ്ട്രീയ സംരക്ഷണയുള്ള ഗുണ്ടകളായാലും ശരി യു.പി ജയിലുകളില്‍ പ്രത്യേക പരിഗണനയോ പ്രത്യേകം ആഹാരമോ ലഭിക്കാന്‍ പോവുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ”സംസ്ഥാനത്തെ ജയിലുകളിലെ എല്ലാ കുറ്റവാളികളും, അത് പെറ്റി കേസ് പ്രതികളായാലും മാഫിയ തലവന്മാരായാലും എല്ലാവര്ക്കും ഒരേ ഭക്ഷണവും പരിഗണനയുമായിരിക്കും ലഭിക്കുക.”- അദ്ദേഹം പറഞ്ഞു.
Post Your Comments