സോനു നിഗം തല മൊട്ടയടിച്ചതെന്തിനെന്ന്‍ വെളിപ്പെടുത്തുന്നു. പ്രതിഷേധ സൂചകമായാണ് താൻ മൊട്ടയടിച്ചതെന്ന് സോനു നിഗം പറഞ്ഞു. ആരാധനാലയങ്ങളിൽ ഉച്ച ഭാഷിണി ഉപയോഗിക്കുന്നതിനെതിരെയുള്ള സോനുവിന്റെ ട്വീറ്റിൽ പ്രതികരിച്ച ബംഗാളിലെ ഒരു പുരോഹിതൻ സോനുവിന്റെ തല മുണ്ഡനം ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനോടുള്ള പ്രതിഷേധമായാണ് സോനു തന്റെ തല മൊട്ടയടിച്ചത്.
ജൂഹുവിലെ വസതിയിൽ വസതിയിൽ മാധ്യമ പ്രവർത്തകരെ വിളിച്ച് വരുത്തി അവരുടെ മുന്നിൽ വെച്ചായിരുന്നു സോനുവിന്‍റെ തല മൊട്ടയടിക്കൽ. ആരാധനാലയങ്ങളിൽ ഉച്ച ഭാഷിണികൾ അത്യുച്ചത്തിൽ ഉപയോഗിക്കുന്നത് ഗുണ്ടായിസം എന്നാണ് സോനു ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.
Post Your Comments