Latest NewsIndiaNews

പൊതുസ്ഥലങ്ങളില്‍ വച്ചോ പരിപാടിക്കിടയില്‍ വച്ചോ സോനു നിഗത്തിനു നേരെ ആക്രമണമുണ്ടായേക്കാം

ബോളിവുഡിന്റെ പ്രിയഗായകന്‍ സോനു നിഗത്തിന്റെ ജീവനു ഭീഷണി. മഹാരാഷ്ട്ര ഇന്റലിജന്‍സാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഗായകന്റെ സൂരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം സോനു നിഗത്തിനു പൊതുസ്ഥലത്തു വച്ചോ ഏതെങ്കിലും പരിപാടിക്കിടയില്‍ വച്ചോ ആക്രമണം ഉണ്ടായേക്കാം. ചിലര്‍ ഇദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

read also: ഫത്വകൾക്കെതിരെ പ്രതികരിച്ച് സോനു നിഗം വീണ്ടും വിവാദത്തിൽ

ഹിന്ദി, തമിഴ്, മലയാളം അടക്കം നിരവധി ഭാഷകളില്‍ പഞ്ചാബ് ഫരീദാബാദില്‍ ജനിച്ച സോനു പാടിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശിയ അവാര്‍ഡ് 2004-ല്‍ ലഭിച്ചിരുന്നു. പിന്നണി ഗാനരംഗത്തിലൂടെ കരിയര്‍ ആരംഭിച്ച സോനു സംഗീത സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോനുവിന്റെ റോമന്റിക്ക് റോക്ക് ഗാനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button