ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ നയിക്കാനുള്ള മാനസിക പക്വത രാഹുല്‍ ഗാന്ധിയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗ്. ഡല്‍ഹി വനിതാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ശുക്ല സിംഗ് തല്‍സ്ഥാനം രാജിവച്ചു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് ശുക്ല സിംഗ് രാജിവച്ചത്.
എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രവര്‍രത്തകരില്‍ നിന്നും ഒളിച്ചോടുന്നത്. ചോദ്യം ചോദിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി എന്തിനാണ് ഭയക്കുന്നതെന്നും ശുക്ല സിംഗ് ചോദിച്ചു. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാന്‍ മാനസിക പക്വതയില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായമെന്നും ശുക്ല സിംഗ് പറഞ്ഞു.
വനിതാ പ്രവര്‍ത്തകരെ അജയ് മാക്കന്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ശുക്ല സിംഗ് ആരോപിച്ചു. വനിതാ പ്രവര്‍ത്തകര്‍ നേരിടുന്ന അപമാനത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് പരാതി പറഞ്ഞുവെങ്കിലും അദ്ദേഹം പരാതി അവഗണിച്ചുവെന്നും ശുക്ല സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഒളിച്ചോടുകയാണെന്ന് അവര്‍ ആരോപിച്ചു.
Post Your Comments