
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശ പര്യടനം നടത്തുന്നു.മെയ് മുതല്‍ ജൂലായ് വരെയുള്ള കാലയളവിൽ ഏഴു രാജ്യങ്ങൾ സന്ദർശിക്കാനാണ് മോദി തയ്യാറെടുക്കുന്നത്. മൂന്നു മാസ കാലയളവിലാണ് ഇവിടങ്ങളിലെ സന്ദർശനം.ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ഐക്യ രാഷ്ട്രസഭയുടെ പരിപാടിയിൽ മെയ് 12 മുതൽ 14 വരെ പങ്കെടുക്കും. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങൾ സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്.
പിന്നീട് ജൂണ്‍ ആദ്യവാരം റഷ്യയിൽ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തും. പിന്നീട്, ജൂണ്‍ 7-8 തീയതികളില്‍ നടക്കുന്ന ഷാന്‍ഹായ് കോര്പറേഷന് ഒാര്ഗനൈസേഷന് യോഗത്തിനായി നരേന്ദ്ര മോദി കസാഖിസ്ഥാനിലെത്തും. തുടർന്ന് ജർമ്മനിയിൽ വെച്ച് നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം പോകുമെന്നാണ് വിവരങ്ങൾ.
യു എസും ഇസ്രയേലും സന്ദർശിക്കാനും പ്രധാനമന്ത്രി പദ്ധതിയിട്ടിട്ടുണ്ടെങ്കിലും പോകുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇസ്രായേൽ ജനത മോദിയെ കാത്തിരിക്കുന്നുണ്ടെന്ന ഇസ്രായേൽ പ്രസിഡന്റിന്റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു.ഇസ്രയേല്‍ സന്ദര്‍ശനം ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തും വളരെ പ്രാധാന്യമുള്ളതായിരിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി, ലോകത്തിലെ ഏക ജൂത രാഷ്ട്രമായ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.
Post Your Comments