ന്യൂഡല്‍ഹി: ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് പെട്രോളിയം മന്ത്രാലയം. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ നടപടി. ആഴ്ചയില്‍ ഒരു ദിവസം പെട്രോള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പെട്രോള്‍ ഉപയോഗം ഒരു ദിവസമെങ്കിലും ഒഴിവാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞത്, അല്ലാതെ ഒരു ദിവസം പെട്രോള്‍ പമ്പ് അടച്ചിടാനല്ലെന്നും പെട്രോളി.ം മന്ത്രാലയം വ്യക്തമാക്കുന്നു. ഏഴ് സംസ്ഥാനങ്ങളില്‍ മേയ് 14 മുതല്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇന്ധനക്ഷാമം മറികടക്കുക എന്ന ലക്ഷ്യത്തോടയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സിന്റേതായിരുന്നു തീരുമാനം.
Post Your Comments