AutomobilePhoto Story

ഇലക്ട്രിക്​ കാറുമായി ഒൗഡി

ഇലക്​ട്രിക്​ കാറുമായി ഒൗഡി. ഷാങ്ഹായില്‍ നടക്കുന്ന മോട്ടോര്‍ഷോയിലായിരിക്കും ഇ-ട്രോണ്‍ സ്പോര്‍ട്സ്ബാക്ക് എന്ന ഇലക്ട്രിക്ക് കാർ ഔഡി ഒൗദ്യോഗികമായി അവതരിപ്പിക്കുക. ഒരൊറ്റ ചാർജിൽ പരമാധി 500 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കുന്നതാണ് ഇ-ട്രോണിന്റെ പ്രധാന പ്രത്യേകത. 4.5 സെക്കന്‍ഡില്‍ 0-100 കിലോ മീറ്റര്‍ വേഗത കൈ വരിക്കുന്ന കാറിന് 210 കിലോ മീറ്ററാണ് പരമാവധി വേഗത. സ്റ്റാര്‍ട്ട് ചെയ്താല്‍ മുന്‍വശത്തെയും പിന്നിലെയും ഒൗഡി ലോഗോ പ്രകാശിക്കുന്നതും,അലോയ് വീലുകളുടെ നൂതന രൂപകൽപ്പനയും ഇ-ട്രോണിനെ കൂടുതൽ സുന്ദരനാക്കുന്നു.

ഫോക്സ്  വാഗണിന്‍റെ  ഇലട്രിക് കാറിന് സമാനമായ ഇ-ട്രോണിലും കണ്ണാടികൾക്ക് പകരം ക്യാമറകളാവും ചുറ്റുവട്ടത്തുള്ള ദൃശ്യങ്ങളെല്ലാം അകത്തെ സ്‌ക്രീനിൽ ദൃശ്യമാക്കുക. ഷാങ്ഹായ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കുന്ന ഇ-ട്രോണ്‍ 2025ല്‍ മാത്രമേ വിപണിയിലെത്തുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button