Latest NewsIndia

കശ്മീരിലെ കല്ലെറിയുന്നവരെ വെടിവെച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി

ശ്രീനഗര്‍: കശ്മീരിലെ അക്രമത്തിനെതിരെ പ്രതികരിച്ച് കേന്ദ്രമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ. കശ്മീരില്‍ ആസാദി മുദ്രാവാക്യമുയര്‍ത്തി കല്ലെറിയുന്നവരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്. കശ്മീരില്‍ കല്ലെറിയുന്നവര്‍ ചതിയന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരക്കാരെ ബുള്ളറ്റുകൊണ്ട് മാത്രമേ നേരിടാന്‍ കഴിയൂ. വെടിവെച്ചില്ലെങ്കില്‍ ചുരുങ്ങിയത് ചൂരല്‍ കൊണ്ട് അടിക്കുകയെങ്കിലും ചെയ്യണമെന്നും ചന്ദര്‍ പ്രകാശ് ഗംഗ പറഞ്ഞു. കശ്മീരില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ മര്‍ദ്ദനോപാദികള്‍ ഉപയോഗിക്കണമെന്ന് സംസ്ഥാനമന്ത്രിസഭ സൈന്യത്തോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഒരു തവണ അടികിട്ടിക്കഴിഞ്ഞാല്‍ അവര്‍ കല്ലെറിയുന്നത് നിര്‍ത്തും. എന്ത് ആസാദിയെക്കുറിച്ചാണ് അവര്‍ പറയുന്നതെന്നും ചെകുത്താന്‍ പ്രവേശിച്ചുകഴിഞ്ഞവരെ ചെരുപ്പുകൊണ്ടടിച്ചാലേ നന്നാകുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button