പ്യോങ്ങ്യാങ് : മൂന്നാം ലോക രാജ്യമായ ഉത്തര കൊറിയക്ക് അമേരിക്കയെ നേരിടാന്‍ പണം എവിടുന്ന് ?
ലോകരാഷ്ട്രങ്ങളിലെ സാമ്പത്തിക ശക്തിയായ യുഎസിനെ വെല്ലുവിളിക്കുന്ന, ഏത് നിമിഷവും യുദ്ധത്തിനു കോപ്പു കൂട്ടുന്ന ഉത്തര കൊറിയയുടെ സാമ്പത്തിക സ്രോതസ് എന്താണെന്നും ഇത്രയധികം പണം എവിടെ നിന്നാണ് ഉത്തര കൊറിയയ്ക്ക് ലഭിക്കുന്നതുമെന്നുളളത് ലോക രാഷ്ട്രങ്ങള്‍ ഉത്തരം തേടുന്ന ചോദ്യമാണ്.
ആണവായുധങ്ങള്‍ മിഥ്യയല്ലെന്നും യുഎസ് ആക്രമണം ചെറുക്കാന്‍ ഏതു നിമിഷവും സൈന്യം സജ്ജമാണെന്നും ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി സിങ് ഹോങ് ചോല്‍ വെല്ലുവിളിക്കുമ്പോള്‍ ഞെട്ടലോടും ആശ്ചര്യത്തോടും കൂടിയാണ് ലോകം ഉത്തര കൊറിയയെ നോക്കികാണുന്നത്. യുഎസ് ഡോളറുകള്‍ കൊണ്ട് വാങ്ങാവുന്ന ആയുധങ്ങളല്ല തങ്ങളുടെ കൈവശമുളളതെന്നാണ് സിങ് ഹോങ് ചോലിന്റെ പരിഹാസം.
സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. തൊഴിലില്ലായ്മയും മറ്റു പ്രശ്‌നങ്ങളും ഇനിയും പരിഹരിക്കപ്പേടേണ്ടതുണ്ട്. വ്യവസായിക വികസനവും കാര്‍ഷിക വികസനവുമെല്ലാം അടിയന്തര പ്രാധാന്യം നല്‍കണ്ടേ വിഷയങ്ങളുമാണ്. പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ രാഷ്ട്രം പ്രകൃതി വിഭവങ്ങള്‍ വിറ്റഴിച്ചാണ് ഏറെകുറെ നിലനില്‍ക്കുന്നതും. ലോഹങ്ങളാണ് ഉത്തര കൊറിയയുടെ സാമ്പത്തിക അടിത്തറ. മഗ്‌നസൈറ്റ്, സിങ്ക്, ടങ്സ്റ്റണ്‍, ഇരുമ്പ് തുടങ്ങിയ ധാതുവിഭവങ്ങളാണ് ഉത്തര കൊറിയയിലുള്ളത്.
മഗ്‌നസൈറ്റ് ഉത്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഉത്തര കൊറിയ. ഇരുമ്പയിര്, ധാതുലവണങ്ങള്‍, ചരല്‍കല്ല് എന്നിവ കൊണ്ടും സമ്പന്നമാണ് ഉത്തര കൊറിയ. എന്നാല്‍ ശാസ്ത്രീയ രീതികള്‍ ഖനനത്തിന് ഉപയോഗിക്കാത്തതും സാങ്കേതികപരമായ പ്രശ്‌നങ്ങളും ഉത്തര കൊറിയയെ പിന്നോട്ടാക്കുന്നു. ചൈന, കാനഡ, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി കൈകോര്‍ത്താണ് ഖനനം. ചൈനയാണ് പ്രധാന വ്യവസായ പങ്കാളി. 2000 മെട്രിക് ടണ്‍ ആണ് രാജ്യത്തെ സ്വര്‍ണ നിക്ഷേപം. ചെമ്പ്, ഇരുമ്പയിര്, ഗ്രാഫെറ്റ് തുടങ്ങിയവയാലും അനുഗ്രഹിതമാണ് ഉത്തര കൊറിയ. വരുമാനത്തിന്റെ ഏറിയ പങ്കും സൈനികാവശ്യങ്ങള്‍ക്കും ആയുധ ശേഖരണത്തിനുമാണ് ഭരണകൂടം ചെലവിടുന്നത്
ഇതര രാഷ്ട്രങ്ങള്‍ നിയമം മൂലം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന കഞ്ചാവ്, പുകയില തുടങ്ങിയവ നിയമപരമായ അനുവദിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. ആര്‍ക്കും ഇതെല്ലാം പരസ്യമായി കൃഷി ചെയ്യാം. പൊതുസ്ഥലത്ത് ഉപയോഗിക്കുകയും ആകാം. ചൈനയാണ് ഉത്തര കൊറിയയുടെ സാമ്പത്തിക രംഗത്തെ താങ്ങി നിര്‍ത്തുന്നതെന്നാണ് യുഎസ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. പ്രധാനമായും ഉത്തര കൊറിയയുടെ ധാതുവിഭവങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ ചൈനയാണ്. ആയുധ ശേഖരണത്തിനും സൈനിക ശക്തിക്കും ഉത്തര കൊറിയയെ ചൈനയാണ് സഹായിക്കുന്നത്. ലഹരി വസ്തുക്കളുടെ ഉത്പാദനവും വില്‍പനയുമാണ് പ്രധാന വരുമാന മാര്‍ഗമായി ചൂണ്ടികാണിക്കുന്നത്. പക്ഷേ ദാരിദ്രവും പട്ടിണിയും രാജ്യത്തെ ഇപ്പോഴും വലയ്ക്കുന്നുണ്ട്.
യുഎസ് നാവിക സേനയുടെ കപ്പലായ യുഎസ് പുബ്ലോ 23 ഇന്നും കയ്യടക്കി വച്ചിരിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. ജനുവരി 1968 ലാണ് കപ്പല്‍ ഉത്തര കൊറിയ പിടിച്ചെടുത്തത്.
ഏതു നിമിഷവും യുദ്ധത്തിനു കോപ്പു കൂട്ടുന്ന ഉത്തര കൊറിയയുടെ സാമ്പത്തിക ശേഷിയെ കുറിച്ചോ സൈനിക ശക്തിയോ കുറിച്ചോ ലോകരാജ്യങ്ങള്‍ക്കു കൃത്യമായ ധാരണയില്ലെന്നു തന്നെയാണ് സത്യം. പ്രകൃതി വിഭവങ്ങളും ഖനനവും കൊണ്ട് മാത്രം ഒരു മൂന്നാം ലോകരാഷ്ട്രത്തിന് സൈനിക ശക്തി വര്‍ധിപ്പിക്കാനാകുമോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. അതുകൊണ്ടാണ് ഉത്തര കൊറിയുടെ പല അവകാശവാദങ്ങളും വ്യാജമാണെന്ന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറയുന്നത്.
Post Your Comments