ന്യൂഡല്‍ഹി: സിബിഎസ്ഇ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി.
പുതിയ തീരുമാനം സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നതിന് സംസ്ഥാനസര്‍ക്കാരുള്‍ക്ക് കേന്ദ്ര മാനവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി.
ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതിന് കേന്ദ്രമാനവശേഷി മന്ത്രാലയം കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇതിന്റെ ആദ്യപടിയായി സിബിഎസ്ഇ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പത്താംക്ലാസുവരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതായും രാഷ്ട്രപതിയുടെ ഉത്തരവില്‍ പറയുന്നു. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്റ് സമിതിയുടെ ഒന്‍പതാം റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്.
കഴിഞ്ഞവര്‍ഷം മൂന്നുഭാഷാപഠന പദ്ധതി സിബിഎസ്ഇ ഒന്‍പത്, പത്ത് ക്ലാസുകളിലേക്ക് നടപ്പക്കിയിരുന്നു. ഇംഗ്ലീഷ് കൂടാതെ മറ്റ് രണ്ട് ഇന്ത്യന്‍ ഭാഷകള്‍ പഠിക്കുന്നതായിരുന്നു ഈ നിര്‍ദേശം. ഇതിന് പിന്നാലെയാണ് ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ്.
Post Your Comments