ലഖ്‌നൗ: ഉത്തർപ്രദേശിൽ പോഷകാഹാരക്കുറവുളള കുട്ടികൾക്ക് ഭക്ഷണപ്പൊതികൾ എത്തിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയും കേന്ദ്രമന്ത്രി മനേകാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഉടൻ തന്നെ സംസ്ഥാനത്ത് ഈ സേവനം ആരംഭിക്കുമെന്നും യോഗി വ്യക്തമാക്കി.
എന്നാല്‍ ഇത്തരം ഭക്ഷണപ്പൊതികൾ കരിഞ്ചന്തകളിൽ വിൽപ്പനച്ചരക്കാകാനുളള സാദ്ധ്യത മുന്നിൽ കണ്ട് ഈ ഭക്ഷണപ്പൊതികളിൽ ‘നോട്ട് ഫോർ സെയിൽ’ എന്ന് വ്യക്തമായി രേഖപ്പെടുത്താനും യോഗി നിർദ്ദേശിച്ചു.
കുട്ടികൾക്കായി പായ്‌ക്ക് ചെയ്ത ഭക്ഷണം എത്തിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗി നിർദ്ദേശം നൽകി. ഇതുവഴി കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനൊപ്പം ശുചിത്വം, സുരക്ഷിതത്വം, പോഷകസമൃദ്ധമായ ആഹാരത്തിന്റെ ലഭ്യത ഇവ ഉറപ്പു വരുത്താനുമാണ് ലക്ഷ്യമിടുന്നത്.
Post Your Comments