ലഖ്‌നൗ: മന്ത്രിമാരിലെ അഴിമതി തടയാനായി യോഗി സർക്കാർ. എല്ലാവര്‍ഷവും ഉത്തര്‍പ്രദേശിലെ മന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ആവശ്യപ്പെട്ടു. സ്വത്തുവിവരങ്ങള്‍ മാര്‍ച്ച് 31-നുമുമ്പ് പ്രഖ്യാപിക്കാനാണ് നിര്‍ദേശം. ഒരിളവും ഇക്കാര്യത്തില്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി വക്താവ് പറഞ്ഞു.
കരാറുകാരോടും വ്യവസായികളോടും മന്ത്രിമാര്‍ അടുത്തബന്ധം പുലര്‍ത്തരുത്. അയ്യായിരം രൂപയില്‍ കൂടുതല്‍ വിലയുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനും പാര്‍ട്ടികളിലും അത്താഴ വിരുന്നുകളില്‍ പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. വ്യക്തിപരമായതും ഔദ്യോഗിക യാത്രകളിലും സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍മാത്രമേ താമസിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
Post Your Comments