Latest NewsNewsInternational

പ്രവാസി മലയാളികള്‍ക്ക് താക്കീത് : ഓണ്‍ലൈന്‍ സെക്‌സ് വഴി യുവാക്കളെ കുരുക്കാന്‍ വലവിരിച്ച് ഫിലിപ്പീനി യുവതികള്‍ : പലര്‍ക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

ദുബായ്: ഗള്‍ഫില്‍ അദ്ധ്വാനിച്ച് പണമുണ്ടാക്കുന്ന മലയാളി യുവാക്കളെ കുരുക്കി ഫിലിപ്പീനി യുവതികള്‍ പണം കൈക്കലാക്കുന്നത് വ്യാപകമാവുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നുവെങ്കിലും യുവാക്കളെ ചാറ്റിങ്ങിലൂടെ കുരുക്കിലാക്കി, പിന്നീട് ഈ ചാറ്റിങ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം കവരുന്ന ഫിലിപ്പീനി ഹണി ട്രാപ്പുകളെ കുറിച്ച് മലയാളി യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

തൃശൂര്‍ സ്വദേശിയായ ഒരു യുവാവിന് സംഭവിച്ച ദുരനുഭവം മുന്‍നിര്‍ത്തിയാണ് ബാബു കെപി എന്ന യുവാവ് ഫിലിപ്പീനി യുവതികളുടെ ട്രാപ്പ് വിശദീകരിക്കുന്നത്. ഗള്‍ഫിലെ മണലാരണ്യത്തില്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം പലപ്പോഴും ഗള്‍ഫിന് പുറത്തുള്ള രാജ്യങ്ങളിലെ ചാറ്റിങ് റൂമിലെ അപരിചിതരായ യുവതികളിലൂടെ നഷ്ടപ്പെട്ട കഥയാണ് മിക്ക പ്രവാസികള്‍ക്കും പറയാനുള്ളത്. എന്നാല്‍ ഭീഷണി ഭയന്ന് പണം നല്‍കേണ്ടി വന്നവര്‍ മാനഹാനി ഭയന്ന് സംഭവം പുറത്ത് പറയാന്‍ മടിക്കുകയും ചെയ്യുന്നതോടെ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. കൂടാതെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്തിരുന്ന് യുവതികള്‍ വിരിക്കുന്ന വലയില്‍ കുരുങ്ങുന്നവര്‍ക്ക് നിയമപരമായി മുന്നോട്ട് നീങ്ങാനുള്ള പ്രയാസവും ഇത്തരം തട്ടിപ്പുകള്‍ക്ക് മുതല്‍ക്കൂട്ടാവുന്നു. ഇതോടെ പുതിയ ഇരകളെ കണ്ടെത്തി ഫിലിപ്പീനോ യുവതികളും ഇത്തരത്തില്‍ തട്ടിപ്പ് തുടരുകയും ചെയ്യുന്നു.

പുരുഷന്മാര്‍ നടത്തുന്ന ചാറ്റിങ്ങ് സ്ത്രീകള്‍ റെക്കോഡ് ചെയ്ത് പിന്നെ അത് കാട്ടി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്..!

ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ തുടങ്ങി പിന്നീട് എല്ലാം തുറന്നു കാണിച്ചുള്ള ചാറ്റിങ്ങില്‍ അവസാനം പണം മാത്രമല്ല മാനവും പോകുന്നു. യുവതികള്‍ അര്‍ദ്ധ നഗ്നത കാട്ടുമ്പോള്‍ മലയാളികളായ പുരുഷന്മാര്‍ ആവേശം കൊണ്ട് പൂര്‍ണ്ണ നഗ്നത കാട്ടുകയും ഓണ്‍ലൈന്‍ സെക്സില്‍ ഏര്‍പെടുകയും ചെയ്യുന്നു.!
തൃശൂര്‍ സ്വദേശിയാണ് ഏറ്റവും ഒടുവില്‍ ഈ ഇന്റര്‍നെറ്റ് കുരുക്കില്‍ പെട്ടത്. മസ്‌കറ്റില്‍ ജോലി ചെയ്യുന്ന ഇയാളോട് ഒരാഴ്ചക്കുള്ളില്‍ രണ്ടായിരം ഡോളര്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നല്‍കാത്ത പക്ഷം ഇയാളുടെ സ്വകാര്യദൃശ്യങ്ങളടങ്ങിയ വിഡിയോ ഫേസ്ബുക് സുഹൃത്തുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്നാണ് ഭീഷണി.

300 റിയാല്‍ മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരിക്കുകയാണ്. ഈ കുരുക്കില്‍നിന്ന് ഒഴിവാകാന്‍ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഇയാളും സുഹൃത്തുക്കളും. ഫേസ്ബുക് വഴിയാണ് തട്ടിപ്പ്സംഘം വല വിരിക്കുന്നത്. യുവതികളുടെ ചിത്രങ്ങളുള്ള ഐ.ഡികളില്‍നിന്നുള്ള ഫ്രന്‍ഡ്സ് റിക്വസ്റ്റ് സ്വീകരിച്ചാല്‍ ഇരയുടെ കുടുംബവിവരങ്ങളും സുഹൃത്തുക്കളുടെ വിവരങ്ങളുമടക്കം ചോദിച്ച് മനസ്സിലാക്കും. തുടര്‍ന്ന് വിഡിയോ ചാറ്റിനായി ക്ഷണിക്കുകയാണ് ചെയ്യുക. ചാറ്റിങ്ങിനിടെ യുവതി ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കും.

പുരുഷന്മാര്‍ നടത്തുന്ന ചാറ്റിങ്ങ് സ്ത്രീകള്‍ റെക്കോഡ് ചെയ്ത് പിന്നെ അത് കാട്ടി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇവരുടെ ഫിലിപ്പീന്‍സിലേ ബാങ്ക് അക്കൗണ്ട് നല്കി പണം അങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നു. പല യുവതികളും ഗള്‍ഫിന് പുറത്തിരുന്നാണ് മലയാളി യുവാക്കള്‍ക്കിട്ട് കെണിയൊരുക്കുന്നത്.

കഴിഞ്ഞ മാസം മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിക്ക് സമാന രീതിയില്‍ 1500 ഡോളറോളം നഷ്ടപ്പെട്ടിരുന്നു. അധികൃതരുടെ കാമ്പയിനിങ്ങിന്റെ ഫലമായി ബ്ലാക്ക്മെയ്ലിങ് കേസുകളില്‍ ഇരകളായ സ്വദേശികള്‍ കൂടുതലായി പരാതികളുമായി രംഗത്തെത്തിയിരുന്നു. ബ്ലാക്ക്മെയ്ലിങ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് ഒമാനില്‍ ലഭിക്കുക. മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും മൂവായിരം റിയാല്‍ മുതല്‍ പതിനായിരം റിയാല്‍ വരെ പിഴയുമാണ് ഇത്തരം കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ക്കുള്ള ശിക്ഷ.

പണം കൊടുത്ത് കേസുകള്‍ രഹസ്യമായി ഒത്തു തീര്‍ത്താലും യുവതികള്‍ യുവാക്കളേ വീണ്ടും വേട്ടയാടും. കൂടുതല്‍ പണം പിന്നെയും ചോദിക്കും. ഇതേ വീഡിയോകള്‍ പോണ്‍ സൈറ്റുകള്‍ക്ക് വില്പന നടത്തി അവിടെ നിന്നും പണം വാങ്ങിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button