KeralaLatest NewsNews

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സു​നി​ൽ കു​മാ​റാ​ണ് (പള്‍സര്‍ സുനി) കേ​സി​ൽ ഒ​ന്നാം പ്ര​തി. കേ​സി​ൽ സു​നി​ൽ കു​മാ​ർ ഉ​ൾ​പ്പെ​ടെ ആ​റു പ്ര​തി​ക​ളാ​ണു​ള്ള​ത്. 165 പേ​രാ​ണ് കേ​സി​ൽ സാ​ക്ഷി​ക​ളാ​യു​ള്ള​ത്. അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
 
ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി​യാ​ണ് പ​ള്‍​സ​ര്‍ സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ​സം​ഘം ന​ടി​യെ ആ​ക്ര​മി​ച്ച് കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. കേ​സി​ല്‍ ഇ​തു​വ​രെ സു​നി ഉ​ള്‍​പ്പെ​ടെ എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
 
ന​ടി​യെ ആ​ക്ര​മി​ച്ച് പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത് അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​തീ​ഷ് ചാ​ക്കോ​യെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് സു​നി പോ​ലീ​സി​ല്‍ ന​ല്‍​കി​യ മൊ​ഴി. പോ​ലീ​സ് ര​ണ്ടു​പ്രാ​വ​ശ്യം പ്ര​തീ​ഷി​നെ വി​ളി​പ്പി​ച്ചെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണ്‍ സം​ബ​ന്ധി​ച്ച് സൂ​ച​ന​ക​ളൊ​ന്നും ന​ല്‍​കി​യി​ല്ല. കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന ഈ ​ഫോ​ണ്‍ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം തു​ട​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button