Latest NewsIndiaInternational

മ​ല്യയെ എന്ന് ഇന്ത്യക്ക് കൈമാറുമെന്ന് വിശദമാക്കി ലണ്ടൻ അധികാരികൾ

ന്യൂ ഡൽഹി: മല്ല്യയെ എന്ന് ഇന്ത്യക്ക് കൈമാറുമെന്ന് വിശദമാക്കി ലണ്ടൻ അധികാരികൾ. വിജയ് മല്ല്യയെ ലണ്ടനില്‍ അറസ്റ്റു ചെയ്‌തെങ്കിലും കുറ്റവിചാരണക്ക് കോടിപതിയായ ഇൗ മദ്യമുതലാളിയെ ഇന്ത്യയില്‍ എത്തിക്കുന്നത് ഒട്ടും എളുപ്പമല്ലെന്നാണ് സൂചന. അതിനാൽ സര്‍ക്കാറിനെ വെട്ടിച്ച്‌ ലണ്ടനിലേക്ക് കടന്ന മല്ല്യക്ക്, അവിടെ മേല്‍ക്കോടതികളെ സമീപിച്ചുകൊണ്ട് സാവകാശമെടുക്കാന്‍ അവസരമുണ്ട്.

ഇന്ത്യ ആവശ്യപ്പെടുന്ന തട്ടിപ്പുകേസ് പ്രതിയെന്ന വാറണ്ട് പ്രകാരം മല്ല്യ സ്വമേധയാ സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്നയാളെന്ന നിലയിൽ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി. അതോടൊപ്പം തന്നെ സ്കോട്ട്ലന്‍ഡ് യാര്‍ഡിെന്‍റ നിയന്ത്രണത്തില്‍ മൂന്നു മണിക്കൂര്‍ മാത്രമാണ് മല്ല്യ കഴിഞ്ഞത്.

മല്ല്യയെ അറസ്റ്റു ചെയ്തത് നേട്ടമെന്ന നിലയിൽ തന്നെയാണ് പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജിതേന്ദ്രസിങ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ സര്‍ക്കാറിന് ചെയ്യാന്‍ കഴിയാത്തത് ഇൗ സര്‍ക്കാര്‍ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ ”മല്ല്യയെ വിട്ടുകിട്ടാന്‍ നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് ഭരണകൂടത്തിെന്‍റ നടപടി. നിയമപരമായ നടപടികള്‍ നടക്കുകയാണ്. രണ്ടു ഭരണകൂടങ്ങളും ബന്ധപ്പെടുന്നുണ്ട്”എന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button