പഞ്ചാബിലെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഭാരം അറിഞ്ഞാല്‍ ആരും അമ്പരക്കും. ചാഹത് കുമാർ എന്ന പെണ്‍കുഞ്ഞിന്റെ തൂക്കമറിഞ്ഞാൽ ആരുമൊന്ന് ഞെട്ടുമെന്നുറപ്പാണ്. 17 കിലോ കടന്നിരിക്കുകയാണ് അവളുടെ ശരീരഭാരം. എത്ര കഴിച്ചാലും വീണ്ടും വീണ്ടും ഈ കുഞ്ഞ് ഭക്ഷണത്തിനായി കരഞ്ഞ് കൊണ്ടിരിക്കുമെന്നാണ് റിപ്പോർട്ട്. നാലു വയസുള്ള ഒരു കുട്ടിയുടെ തൂക്കമാണ് ഇപ്പോൾ ചാഹത്തിനുള്ളത്.
നിരവധി ഡോക്ടർമാരെ കാണിച്ചെങ്കിലും ആർക്കും കുഞ്ഞിന്റെ രോഗം എന്താണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സാധാരണ കുട്ടികൾക്കുള്ളതിനേക്കാൾ ശരീരത്തിലെ തൊലിക്ക് കട്ടി കൂടുതലുണ്ട്. ഇതുകൊണ്ട് തന്നെ കുട്ടിയുടെ ശരീരത്തിൽ നിന്ന് രക്തം എടുക്കാൻ ബുദ്ധിമുട്ടുണ്ട്. കൂലിപണിക്കാരായ മാതാപിതാക്കൾ ഇവൾക്ക് ശരിയായ ചികിത്സ നൽകാൻ പണമില്ലാതെ വിഷമിക്കുകയാണ്.
തങ്ങളുടെ മകൾക്കീ ദുർഗതിയുണ്ടായിരിക്കുന്നതിന് കാരണം ദൈവമാണെന്നാണ് മാതാപിതാക്കൾ പഴിക്കുന്നത്. അവളുടെ അമിതഭാരത്തിന് തങ്ങൾ യാതൊരു വിധത്തിലും കാരണക്കാരായിട്ടില്ലെന്ന് ഇവർ പറയുന്നു. കുട്ടിയുടെ അമിതഭാരത്തിനുള്ള കാരണം ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ഡോക്ടർമാർ കുട്ടിയുടെ ആരോഗ്യത്തെപറ്റി ഉത്കണ്ഠയിലാണ്അമിതഭാരത്താൽ ചാഹറത്ത് ശ്വാസിക്കാനും ഉറങ്ങാനും വരെ കടുത്ത വെല്ലുവിളികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 10 വയസ്പ്രായമുള്ള കുട്ടിക്ക് വേണ്ടുന്ന ഭക്ഷണമാണ് ചാഹത്ത് ഇപ്പോൾ കഴിച്ച് കൊണ്ടിരിക്കുന്നത്.
Post Your Comments