കോഴിക്കോട് : പുതിയ വാഹനമെന്ന രീതിയില്‍ വില്‍പ്പന നിരോധിച്ച വാഹനം വിറ്റ ഡീലര്‍മാര്‍ക്കെതിരെ നടപടി. നിര്‍മിച്ച വര്‍ഷവും തിയതിയും മാറ്റി പുതിയ വാഹനമെന്ന രീതിയില്‍ വില്‍പ്പന നിരോധിച്ച ഭാരത് സ്റ്റേജ്3 വാഹനങ്ങള്‍ വില്‍ക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഡീലര്‍മാര്‍ ഇത്തരത്തില്‍ വാഹന വില്‍പ്പന നടത്തുന്നുണ്ട്. ഇങ്ങനെ വാഹന വില്‍പ്പന നടത്തിയ വിവിധ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി.
വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നതിനും വില്‍പ്പനാനന്തര സേവനങ്ങള്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് ഇവര്‍ക്ക് അനുവദിച്ച ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ താത്കാലികമായി റദ്ദു ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധി തീരുന്നതുവരെ ഈ ഡീലര്‍മാര്‍ക്ക് വാഹന വില്‍പ്പനക്ക് അനുമതിയുണ്ടായിരിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.
കോഴിക്കോട്ടെ വാഹന ഡീലര്‍മാരായ ക്ലാസിക് സ്‌കൂബൈക്ക്‌സ്, എ.കെ.ബി മോേട്ടാര്‍സ്, ഫ്‌ലെക്‌സ് മോര്‍േട്ടാര്‍സ്, കെ.വി.ആര്‍ മോേട്ടാര്‍സ്, കോട്ടയത്തെ എസ്.ജി. മോട്ടാര്‍സ്, ടി.വി. സുന്ദരം അയ്യങ്കാര്‍ ആന്റ് സണ്‍സ്, ആലപ്പുഴയിലെ മീനത്ത് ആട്ടോ സെന്റര്‍, എ.എസ്.റ്റി മോട്ടോര്‍സ്, തിരുവനന്തപുരത്തെ മരിക്കാര്‍ മോട്ടോര്‍സ് എന്നിവരാണ് പഴയ വാഹനം പുതിയതെന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച് പിടിയിലായത്.
Post Your Comments