ന്യൂഡല്‍ഹി: ന്യൂയോർക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പിടിച്ചിട്ടു. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം പിടിച്ചിട്ടത്. 300 യാത്രക്കാരുമായി പറന്നുയരാന്‍ തയ്യാറെടുക്കുമ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ഇതേതുടര്‍ന്ന് വന്‍ അപകടമാണ് വഴിമാറിയത്.
എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 ഇ ആര്‍ വിഭാഗത്തില്‍ വരുന്ന എ.ഐ 101 വിമാനമാണ് ഇത്. തകരാര്‍ കണ്ടെത്തിയത് വിമാന എഞ്ചിനുമായി ബന്ധപ്പെട്ടുള്ള ഹൈഡ്രോളിക് സംവിധാനത്തിലാണ്. തുടര്‍ന്ന് വിമാനത്തിന്റെ യാത്ര വൈകിട്ട് അഞ്ചുമണിയിലേക്ക് മാറ്റിവെച്ചു.
തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. യാത്ര മാറ്റിവെച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കകയാണ്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു വിമാനം ഉപയോഗിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇത് സാധിക്കാതിരുന്നതിനെ തുടര്‍ന്ന് തകരാര്‍ പരിഹരിച്ച് യാത്ര നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments