Latest NewsKeralaNews

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധന ജനങ്ങള്‍ക്കുമേലുള്ള ഇരുട്ടടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിരക്ക് വര്‍ദ്ധനവിലൂടെ മൊത്തം 225 കോടിരൂപയുടെ അധികഭാരമാണ് ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരുന്നശേഷം ഫലപ്രഖ്യാപനം പൂര്‍ണമായി പുറത്തുവരുന്നതിനു മുമ്പാണ് ജനങ്ങള്‍ക്ക് പ്രഹരം നല്‍കിയത്.നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനു പകരം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം കുറയ്‌ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വിലക്കയറ്റംമൂലം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ ദൈനംദിന ജീവതത്തെ ബാധിക്കുന്ന ദോഷകരമായ നടപടിയാണ്. ഈ വര്‍ദ്ധന അടിയന്തരമായി പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button