ചെന്നൈ : ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും. ഇതില്‍ കേരളവും ഉള്‍പ്പെടും. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സിന്റേതാണ് പുതിയ തീരുമാനം.ഇന്ധനക്ഷാമം മറികടക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് പമ്പുടമകളുടെ തീരുമാനം.
മെയ് 14 മുതല്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂറും അടച്ചിടും. കേരളത്തിനു പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് പുതിയ തീരുമാനം നിലവില്‍ വരുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്ധന ഉപഭോഗം കുറയ്ക്കുക എന്ന മന് കീ ബാത്തിലെ പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവനയാണ് തീരുമാനമെടുക്കാൻ പ്രേരണയായതെന്ന് പമ്പുടമകള്‍ വ്യക്തമാക്കുന്നു.
Post Your Comments