Kerala

വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നു – എംഎം ഹസന്‍

തിരുവനന്തപുരം : കേരളത്തിലെ സാധാരണ ജനങ്ങളെ ഷോക്ക് അടിപ്പിക്കുന്ന വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം. ഹസന്‍.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത് മൂന്നു ലക്ഷത്തില്‍ താഴെ ഉപഭോക്താക്കള്‍ മാത്രമാണ്. ഇപ്പോഴത്തെ കൊടും വേനലില്‍ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നടപടിയാണിതെന്നും ഹസന്‍ ആരോപിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് കൃഷിക്കും, വ്യവസായത്തിനും നിരക്ക് ബാധകമല്ലെന്ന അവകാശവാദം ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള പ്രചാരണ തന്ത്രം മാത്രമാണ്. 1.2 കോടി ഉപഭോക്താക്കളില്‍ 90 ലക്ഷവും ഗാര്‍ഹിക ഉപഭോക്താക്കളാണ്. ഈ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവാത്ത നിരക്കാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും ഹസന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button