ന്യൂഡൽഹി:അർഹതയില്ലാത്ത ആളുകളെ ജില്ല, സെഷൻസ് കോടതി ജഡ്ജിമാരുടെ ഒഴിവിലേക്ക് നിയമിച്ചതിനെതിരെയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി കേരളാ ഹൈക്കോടതിക്കു നോട്ടീസ് അയച്ചു.ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജി നിയമനം സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കാൻ പാടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.സെലക്ഷൻ പ്രക്രിയയിൽ എഴുത്തു പരീക്ഷയ്ക്കും വാചാ പരീക്ഷയ്ക്കും കൂടി ലഭിച്ച മാർക്കുകൾ ഒന്നിച്ചു പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
പക്ഷെ , ഇതു മറികടന്ന് വാചാ പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് നിർബന്ധമാക്കികൊണ്ടുള്ള നിബന്ധന ഹൈക്കോടതി തന്നെ ഏർപ്പെടുത്തിയതായി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, ആർ. ഭാനുമതി എന്നിവരാന് കേരള ഹൈ കോടതിക്ക് നോട്ടീസ് അയച്ചത്. ഇതേ കേസ് ഹൈക്കോടതിയിൽ പരിഗണിക്കുന്നുണ്ടെങ്കിൽ ഹർജ്ജി ഹൈക്കോടതിയിലേക്ക് മടക്കി അയക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
Post Your Comments