ദുബായി: ലോകോത്തര മൊബൈല്‍ ബ്രാന്‍ഡായ ഹുവായിയുടെ പുതിയ പി10, പി10 പ്ലസ് മോഡലുകള്‍ സൗജന്യനിരക്കില്‍ സ്വന്തമാക്കാന്‍ യുഎഇയിലുള്ളവര്‍ക്ക് സുവര്‍ണാവസരം. രാജ്യത്തെമ്പാടുമുള്ള എത്തിസലാത് ബിസിനസ് സെന്ററുകളില്‍ നിന്നും റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും രണ്ടു പുതിയ മോഡലുകളും ലോഞ്ചിംഗ് പ്രമാണിച്ചുള്ള കുറഞ്ഞനിരക്കില്‍ സ്വന്തമാക്കാം.
പി10 മോഡലിന് 1899 യുഎഇ ദിര്‍ഹമാണ് വില. പി10 പ്ലസിന് 2599 ദിര്‍ഹം. രണ്ടു മോഡലുകളും ബ്ലാക്ക്, ഗോള്‍ഡ്, ബ്ലു നിറങ്ങളില്‍ ലഭ്യമാണ്. ഓരോര്‍ത്തരുടെയും താല്പര്യമനുസരിച്ച് സ്മാര്‍ട്ട് പേ സംവിധാനത്തിലൂടെ മൊബൈല്‍ സ്വന്തമാക്കാനുള്ള അവസരം എത്തിസലാത് ഒരുക്കിയിട്ടുണ്ട്. 24 മാസം,18 മാസം,12 മാസം എന്നിങ്ങനെ മാസത്തവണകളായി പണമടച്ച് രണ്ടു ഫോണുകളും സ്വന്തമാക്കാം.
പി10 മോഡലിന് മാസത്തില്‍ 83 ദിര്‍ഹം, 109 ദിര്‍ഹം, 162 ദിര്‍ഹം എന്നിങ്ങനെയാണ് ഇഎംഐ നിരക്ക്. പി10 പ്ലസിന് യഥാക്രമം 113 ദിര്‍ഹം, 149 ദിര്‍ഹം, 221 ദിര്‍ഹം എന്നിങ്ങനെയാണ് ഇഎംഐ നിരക്ക്.
Post Your Comments