പല സ്ഥലങ്ങളിലും പോയാല്‍ കാപ്പിക്കും ചായക്കുമൊക്കെ പലതരത്തിലുള്ള വിലും രുചിയുമാണ്. ഒരു കപ്പ് കാപ്പിക്ക് 100 രൂപ കൊടുത്ത വാര്‍ത്തയൊക്കെ കേട്ടിട്ടുണ്ട്. നിങ്ങള്‍ ബ്ലാക് ഐവറി കാപ്പിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍, ഇതിന്റെ കഥ വിചിത്രം തന്നെ. ഒരു കപ്പ് കാപ്പി കുടിക്കണമെങ്കില്‍ 3500 രൂപ നല്‍കണം. ഇതില്‍ ചേര്‍ക്കുന്ന കാപ്പിപൊടി കേട്ടാല്‍ ആ കാപ്പി ആരും വായില്‍ വെക്കില്ല.
ഒരു കിലോ കാപ്പിപ്പൊടിക്ക് 70,000 രൂപയാണ് വില. ബ്ലാക് ഐവറി കാപ്പിക്ക് ഇത്ര വിലയാകാന്‍ കാരണമെന്താണ്? ആനപ്പിണ്ടത്തില്‍ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു വറുത്ത് ഉണക്കി പൊടിച്ചാണ് ബ്ലാക്ക് ഐവറി തയ്യാറാക്കുന്നതത്രേ. കേട്ടാല്‍ ആരെങ്കിലും ആ കാപ്പി കുടിക്കുമോ? തായ്ലന്റിന്റെ അതിര്‍ത്തി പ്രദേശത്താണ് ബ്ലാക്ക് ഐവറി കാപ്പിയുടെ കമ്പനിയുള്ളത്. അതിന്റെ സ്ഥാപകനാണ് ബ്ലെയ്ക്ക് ഡിന്‍കിന്‍. ബ്ലാക് ഐവറി കാപ്പി കമ്പനി സ്ഥാപിക്കാന്‍ ബ്ലെയ്ക് തീരുമാനിച്ചത് വിലപിടിച്ച കാപ്പിയായ കോഫി ലുവാക്കിനെ കുറിച്ച് അറിഞ്ഞ ശേഷമായിരുന്നു.
ജാവാ സുമാത്ര ദ്വീപ് നിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പിയാണ് കോഫി ലുവാക്. ഇത് വെരുകിന്റെ (മരപ്പട്ടി) കാഷ്ഠത്തില്‍ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു വറുത്ത് ഉണക്കിപ്പൊടിച്ചാണ് തയ്യാറാക്കുന്നത്. ആദിവാസികളില്‍ നിന്നാണ് ഇത് ശേഖരിക്കുന്നത്. തായ്ലന്റില്‍ വേനല്‍ക്കാലത്ത് ആനകള്‍ വന്‍തോതില്‍ പഴുത്ത കാപ്പിക്കുരു കഴിക്കാറുണ്ടെന്ന് ബ്ലെയ്ക്ക് കേട്ടറിഞ്ഞു.
അങ്ങനെ ബ്ലെയ്ക്ക് അതിലൊരു ഗവേഷണം നടത്തി. ആനപ്പിണ്ടത്തിലെ കാപ്പിക്കുരു ശേഖരിച്ച് വറുത്ത് ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചു നോക്കി. കാപ്പിക്ക് സ്വാഭാവികമായി ഉണ്ടാകാറുള്ള നേരിയ കയ്പ്പ് പോലുമില്ലാതെ വളരെ മികച്ച കാപ്പിയാണ് ബ്ലെയ്ക്കിന് ലഭിച്ചത്. വിപണിയില്‍ വന്‍ ഡിമാന്റുണ്ടായി. പിന്നീട് ഇത് വികസിപ്പിക്കുകയായിരുന്നു. ആനകളെ കാപ്പിക്കുരു തീറ്റിച്ച് ഇതു ശേഖരിക്കുന്നത് അത്ര എളുപ്പമല്ല.
ദഹിക്കാതെ വിസര്‍ജ്ജ്യത്തിലൂടെ പുറംതള്ളുന്ന കാപ്പിക്കുരുവാണ് പൊടിയാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ആനയ്ക്ക് 33 കിലോഗ്രാം കാപ്പിക്കുരു കഴിക്കാന്‍ നല്‍കിയാല്‍ ശരാശരി ഒരു കിലോ മാത്രമേ ദഹിക്കാതെ ലഭിക്കൂ. അങ്ങനെ നിരവധി ആനകള്‍ക്ക് കാപ്പിക്കുരു നല്‍കിയാണ് ബ്ലാക്ക് ഐവറിക്കുള്ള കുരു ശേഖരിക്കുന്നത്.
ആനയുടെ വയറ്റിലെത്തുന്ന കാപ്പിക്കുരുവിന് സവിശേഷമായ മാറ്റങ്ങള്‍ വരുന്നതിനെ തുടര്‍ന്നാണ് അതിന് മികച്ച രുചിയുണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍.
Post Your Comments